മോദിയുടെ നയങ്ങള്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു; തൊഴിലില്ലായമ രൂക്ഷമാക്കി: രാഹുല്‍

ഗുജറാത്തില്‍ മാത്രം അന്‍പതു ലക്ഷം തൊഴില്‍ രഹിതരാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍
മോദിയുടെ നയങ്ങള്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു; തൊഴിലില്ലായമ രൂക്ഷമാക്കി: രാഹുല്‍

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു പിന്നാലെ ധൃതിപിടിച്ച് ജിഎസ്ടി നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത സാാമ്പത്തിക സ്ഥിതി തകര്‍ത്തെന്ന് എഐസിസി ഉപാധ്യന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ മാത്രം അന്‍പതു ലക്ഷം തൊഴില്‍ രഹിതരാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ആദ്യം നോട്ടു നിരോധനത്തിലുടെയും പിന്നീട് അഞ്ചു സ്ലാബുകളുള്ള ജിഎസ്ടിയിലൂടെയും മോദി സാമ്പത്തിക സ്ഥിതി താറുമാറാക്കി. പരമാവധി പതിനെട്ടു ശതമാനം ജിഎസ്ടി ഈടാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശം. മോദി അത് 28 ശതമാനമാക്കി. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ ഇത്ര വലിയ നികുതി എങ്ങനെയാണ് താങ്ങുകയെന്ന് രാഹുല്‍ ചോദിച്ചു. സ്ലിപ്പര്‍ ധരിച്ചുകൊണ്ട് കാഞ്ചന്‍ ജന്‍ഗ കൊടുമുടി കയറുമെന്നാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനങ്ങളെ കേള്‍ക്കാന്‍ തയാറാവാത്തയാള്‍ക്ക് രാജ്യത്തെ നയിക്കാനുളള അവകാശമില്ലെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. 

തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം. എന്‍ഡിഎ നയങ്ങള്‍ അതു വഷളാക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഗുജറാത്ത് ഉണ്ടാക്കിയതിനേക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഹിമാചല്‍ പ്രദേശിനായിട്ടുണ്ടെന്ന് രാഹുല്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com