ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് അനന്തരവള്‍ കോടതിയില്‍

ജയലളിതയുടെ സ്വത്തുക്കളുടെ പിന്തുടര്‍ച്ചാവകാശം തനിക്കും സഹോദരന്‍ ദീപക്കിനുമാണെന്നും ദീപ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് അനന്തരവള്‍ കോടതിയില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കി നിലനിറുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അനന്തരവള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജയലളിതയുടെ സ്വത്തുക്കളുടെ പിന്തുടര്‍ച്ചാവകാശം തനിക്കും സഹോദരന്‍ ദീപക്കിനുമാണെന്നും ദീപ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കിമാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്. ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലുളള വീടുകള്‍,കോടനാട് എസ്‌റ്റേറ്റ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, ഫാം ഹൗസുകള്‍ ,മറ്റു സ്വകാര്യ സമ്പാദ്യങ്ങള്‍ എന്നിവയിലാണ് ദീപ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

അച്ഛന്‍ ജയകുമാറിന്റെ അമ്മ വേദവല്ലി എന്ന സന്ധ്യയുടെ കൈവശമുണ്ടായിരുന്ന സ്വത്തവകകളിലൊന്നാണ് പോയസ് ഗാര്‍ഡന്‍. 1971ല്‍ സന്ധ്യയുടെ മരണത്തെ തുടര്‍ന്ന് ജയലളിതയും തന്റെ പിതാവും കൂട്ടുകുടുംബമായാണ് അവിടെ കഴിഞ്ഞിരുന്നത്. തന്റെ പഠനം കണക്കിലെടുത്താണ് പിതാവ് ടി നഗറിലെ വീട്ടിലേക്ക് താമസം മാറിയത്. ജയലളിത മരിക്കുന്‌പോള്‍ വില്‍പത്രം തയ്യാറാക്കിയിരുന്നില്ലെന്നതിനാല്‍ തന്നെ വിവിധ ഇടങ്ങളിലായുള്ള സ്വത്തിന്റെ അവകാശി താനും ദീപക്കുമാണെന്നും ദീപ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com