മോദിയുടെ അധികാരനാളുകള്‍: അമിത്ഷായുടെ മകന്റെ സ്വത്ത് വര്‍ധിച്ചത് 16,000 ഇരട്ടി

2015 -16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത് - മോദി അധികാരത്തിലേറുമുന്‍പ് വന്‍ നഷ്ടത്തിലായിരുന്നു കമ്പനി
മോദിയുടെ അധികാരനാളുകള്‍: അമിത്ഷായുടെ മകന്റെ സ്വത്ത് വര്‍ധിച്ചത് 16,000 ഇരട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തുകയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായി ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്

മോദി അധികാരത്തിലേറുമുന്‍പ് വന്‍ നഷ്ടത്തിലായിരുന്ന 'ഷാസ് ടെമ്പിള്‍ എന്റര്‍െ്രെപസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയാണ് മൂന്ന് വര്‍ഷം കൊണ്ട് വന്‍ ലാഭത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. 2013 -14 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പ്രകാരം ജയ് ഷായുടെ കമ്പനി 6,230, 1,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

2014 ല്‍ മോദി പ്രധാനമന്ത്രിയതിനു പിന്നാലെ  ആദ്യ സാമ്പത്തികവര്‍ഷത്തില്‍18,728 രൂപ ലാഭം ഉണ്ടായെന്നാണ് പറയുന്നത്. വന്‍ തുക നഷ്ടത്തിലായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ടാണ് ഈ ലാഭത്തില്‍ എത്തിയത്.ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ പറയുന്നു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്.

റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥനും രാജ്യസഭ എം.പിയും പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് കമ്പനി ലാഭത്തില്‍ എത്തിയെതന്നാണ് റിപ്പോര്‍ട്ടുകള്‍.2016 ഒക്ടോബറില്‍ ജയ് ഷാ കമ്പനി വന്‍ നഷ്ടം നേരിടുകയാണെന്ന് പറഞ്ഞ് കമ്പനി പൂട്ടുകയും ചെയ്തിരുന്നു. 1.4 കോടി രൂപയുടെ നഷ്ടം നേരിട്ടെന്ന് കാണിച്ചായിരുന്നു അടച്ചുപൂട്ടിയത. 

രാജ്യത്തെ ശ്രദ്ധേയയായ അന്വേഷണാത്മക പത്രപ്രവര്‍ത്തക രോഹിണി സിങ്ങാണ് അമിത് ഷായുടെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും ഇവരായിരുന്നു. അന്നത്തെ ഡിഎല്‍എഫ് ഇടപാടിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com