വാഡ്‌നഗര്‍: രാജ്യത്തിനായി താന്‍ വിഷം കുടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭൂമിയാണ് രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി വിഷം കുടിക്കാന്‍ തന്നെ പഠിപ്പിച്ചതെന്ന് ജന്മനാടായ വാഡ്‌നഗറിലെ റാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി വാഡ്‌നഗറില്‍ എത്തുന്നത്. 2001 മുതല്‍ രാജ്യത്തിനായി താന്‍ വിഷം കുടിക്കുന്നുവെന്ന് മോദി പറയുന്നു. മുന്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്കായി ഒന്നും ചെയ്തില്ലെന്നും വാഡ്‌നഗറില്‍ പുതിയ മെഡിക്കല്‍ കോളെജ് ഉദ്ഘാടനം ചെയ്ത ശേഷം മോദി ആരോപിച്ചു.
15 വര്‍ഷം മുന്‍പ് വാജ്‌പേയുടെ കാലത്താണ് അവസാനമായി ആരോഗ്യ നയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്. യുപിഎ സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് യാതൊരു പരിഗണനയും നല്‍കിയില്ല. മെഡിക്കല്‍ പിജി സീറ്റുകള്‍ വര്‍ധിപ്പിക്കാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ രാജ്യത്ത് വളരെ കുറവ് വിദ്യാര്‍ഥികള്‍ക്ക് മാത്രമെ മെഡിക്കല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ