കാമുകിയെ കാണാന്‍ പോയ ടെക്കിയെ തല്ലിക്കൊന്നു

സുഹൃത്തിനൊപ്പം നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം കാമുകിയെ കാണാന്‍ പോകുമ്പോഴാണ് പ്രണവിനു നേരെ ആക്രമണമുണ്ടായത്.
കാമുകിയെ കാണാന്‍ പോയ ടെക്കിയെ തല്ലിക്കൊന്നു

ബെംഗളൂരു: കാമുകിയെ കാണാന്‍ പോയ യുവടെക്കിയ ബൈക്കിലെത്തിയ അജ്ഞാതര്‍ തല്ലിക്കൊന്നു. ബംഗളൂരുവിലെ അക്‌സഞ്ചര്‍ കമ്പനി ഉദ്യോഗസ്ഥനായ പ്രണവ് മിശ്ര (28)യാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം കാമുകിയെ കാണാന്‍ പോകുമ്പോഴാണ് പ്രണവിനു നേരെ ആക്രമണമുണ്ടായത്.

സുഹൃത്തായ ബല്‍ബീറിന്റെ വീട്ടിലെ നിശാപാര്‍ട്ടി കഴിഞ്ഞ് റൂമിലെത്തിയ പ്രണവ് പുലര്‍ച്ചെ 2.45ന് കാമുകിയെ വിളിക്കുകയും അല്‍പസമയത്തിനകം താന്‍ കാണാന്‍ വരുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ച യുവാവിനെ സൗത്ത് ബംഗളൂരുവിലെ ചോക്‌ളേറ്റ് ഫാക്ടറിക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രണവിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മോഷണ ശ്രമമല്ല യുവാവിന്റെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പേഴ്‌സോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ അക്രമികള്‍ കൊണ്ടു പോയിട്ടില്ല. കൊലപാതകത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കാമുകിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും പ്രണവിനെക്കുറിച്ച് കൂടുതലൊന്നും തനിക്ക് അറിയില്ല എന്ന മറുപടിയാണ് യുവതിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

ഭുവനേശ്വര്‍ സ്വദേശിയായ പ്രണവ് ബിടെക് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ബംഗളൂരുവിലെത്തിയത്. പ്രണവിന്റെ സഹോദരി പ്രാചിയും ബംഗളൂരുവിലാണ് താമസം. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com