അവാര്‍ഡ് വാപ്പസി ഗ്രൂപ്പ് ഉടനെ ഹിന്ദു ശവദാഹവും നിരോധിക്കും; ത്രിപുര ഗവര്‍ണര്‍ സുപ്രീംകോടതിക്കെതിരെ

വായു മലിനീകരണം ഉണ്ടാക്കുന്നു എന്ന പേരില്‍ ഹിന്ദുക്കളുടെ ശവദാഹ കര്‍മ്മങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെടും
അവാര്‍ഡ് വാപ്പസി ഗ്രൂപ്പ് ഉടനെ ഹിന്ദു ശവദാഹവും നിരോധിക്കും; ത്രിപുര ഗവര്‍ണര്‍ സുപ്രീംകോടതിക്കെതിരെ

ഇന്ന് ദിവാലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു, നാളെ ഹിന്ദുവിന്റെ ശവദാഹ ചടങ്ങുകള്‍ക്കെതിരേയും അവാര്‍ഡ് വാപ്പസി ഗ്രൂപ്പ് കോടതിയെ സമീപിക്കുമെന്ന് ത്രിപുര ഗവര്‍ണര്‍ തതാഗതാ റോയ്. ദിപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചാഘോഷം വേണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഒപ്പം ചേരുകയായിരുന്നു ത്രിപുര ഗവര്‍ണര്‍. 

വായു മലിനീകരണം ഉണ്ടാക്കുന്നു എന്ന പേരില്‍ ഹിന്ദുക്കളുടെ ശവദാഹ കര്‍മ്മങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് ത്രിപുര ഗവര്‍ണര്‍ പറയുന്നത്. ഹിന്ദു ആചാരങ്ങള്‍ പിന്തുര്‍ന്ന് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ സുപ്രീംകോടതിയുടെ വിധിയില്‍ തനിക്ക് അമര്‍ഷമുണ്ടെന്ന് ത്രിപുര ഗവര്‍ണര്‍ തുറന്നു പറയുന്നു. 

ത്രിപുരയുടെ ഗവര്‍ണര്‍ സ്ഥാനം വഹിക്കുമ്പോഴും നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട് മുതിര്‍ ബിജെപി നേതാവായ തതാഗത റോയ്. റോഹിഗ്യ അഭയാര്‍ഥികളെ മാലിന്യങ്ങള്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com