കലാപം ആസൂത്രണം ചെയ്തത് താനാണെന്ന് ഗുര്‍മീതിന്റെ വളര്‍ത്തുമകളുടെ വെളിപ്പെടുത്തല്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 11th October 2017 09:08 PM  |  

Last Updated: 11th October 2017 09:08 PM  |   A+A-   |  

Honeypreet_;'l,k;

ഹരിയാന: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഹരിയാനയിലുണ്ടായ കലാപത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്. ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളില്‍ 34 പേര്‍ കൊല്ലപ്പെടുകയും 264 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കലാപം നടത്താനുണ്ടായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയതും അക്രമത്തിനാവശ്യമായ പണം ചിലവഴിച്ചതും താനാണെന്നും ഹണിപ്രീത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു. കലാപം നടത്തുന്നതിനായി 1.25 കോടി രൂപ ദേര സച്ചാ സൗദ അനുയായികള്‍ക്ക് വിതരണം ചെയ്തതായി ഗുര്‍മീതിന്റെ െ്രെഡവര്‍ രാകേഷ് പറഞ്ഞതായും പോലീസ് നേരത്തെ പറഞ്ഞിരുന്നു.

ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പീഡിപ്പിച്ചകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീതിനെ 20 വര്‍ഷം കഠിനതടവും രണ്ട് കേസുകളിലായി 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.