അമിത്ഷായുടെ മകനെതിരായ ആരോപണം: അഴിമതി ആര് നടത്തിയാലും അന്വേഷിക്കണമെന്ന് ആര്‍എസ്എസ്

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്
അമിത്ഷായുടെ മകനെതിരായ ആരോപണം: അഴിമതി ആര് നടത്തിയാലും അന്വേഷിക്കണമെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്. ആഴിമതി ആരു നടത്തിയാലും അന്വേഷിക്കണമെന്നാണ് സംഘടനയുടെ നിലപാട്.ഭോപ്പാലില്‍ ആര്‍എസ്എസ് നേതൃയോഗത്തിനിടെയാണ് അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ പ്രതികരണം. 

അന്വേഷണം ആവശ്യമില്ലെന്ന ബിജെപി നിലപാട് സംഘം തള്ളി. പകരം പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം എന്നാണ് നിലപാടെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ ഉത്തരവാദിത്വം ഉണ്ടെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.
റിപ്പോര്‍ട്ട് നല്കിയ വെബ്‌പോര്‍ട്ടല്‍ ദി വയറിനെതിരെ ജയ്ഷാ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്കിയിരുന്നു. കേസ് തിങ്കളാഴ്ചയാണ് കോടതി പരിശോധിക്കാനിരിക്കുന്നത്. ബിജെപിക്ക് ധാര്‍മ്മികമായി വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി നിലപാടില്‍ നിന്നും വ്യത്യസ്തമായി നിലപാട് അര്‍എസ്എസ് സ്വീകരിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് വലിയ വിയോജിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com