ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ആര്‍ കാര്‍ മോഷ്ടിക്കപ്പെട്ടത്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ആര്‍ കാര്‍ മോഷ്ടിക്കപ്പെട്ടത്.

കാര്‍ മോഷണം പോയ വിവരം കേജരിവാള്‍ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. 'വിചിത്രം തന്നെ! സെക്രട്ടറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയിരിക്കുന്നു. ഡല്‍ഹിയിലെ പൊലീസ് സംവിധാനം വിചിത്രം തന്നെ', കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് കാര്‍ മോഷണം പോയത്. പൊലീസ് സിസി ടിവി പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഈ വര്‍ഷം മാത്രം ഡല്‍ഹിയില്‍ 30,449 കാറുകളാണ് മോഷണം പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com