ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 9ന്; ഗുജറാത്ത് തിയ്യതി പിന്നീട്

Published: 12th October 2017 04:57 PM  |  

Last Updated: 12th October 2017 04:57 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടണ്ണെല്‍ ഡിസംബര്‍ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പായി നടക്കുമെന്നും തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്ത് അസംബ്ലിയുടെ കാലാവധി ജനുവരി 22ന് അവസാനിക്കും. ഹിമാചാല്‍ പ്രദേശിന്റെ കാലാവധി ജനുവരി 7നുമാണ് അവസാനിക്കുന്നത്.


2012ലാണ് ഹിമാചലിലും ഗുജറാത്തിലും നിലവിലെ സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്.  23 തിയ്യതി ഒക്ടോബര്‍ 23നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയും രാജസ്ഥാനില്‍ ഒരു തവണയയായും ഗുജറാത്തില്‍ രണ്ട് തവണയുമായാണ് തെരഞ്ഞെടുപ്പ് നടന്നത്

വിവിപാറ്റ് സംവിധാനം ഉപോയാഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഇത് ആദ്യമായിട്ടായിരിക്കും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്.