ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മുസ്‌ലിം യുവാവിന് മര്‍ദനം

പദുഖാന് പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മുസ്‌ലിം യുവാവിന് മര്‍ദനം

ന്യൂഡെല്‍ഹി: ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മുസ്‌ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചവശനാക്കി. ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. പരിക്കേറ്റ 25കാരനായ യുവാവിനെ പൊലീസ് ജോധ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയായ പദുഖാനാണ് മര്‍ദനത്തിനിരയായത്. പദുഖാന് പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഹോട്ടലുടമകളും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവളെ കൂട്ടിക്കൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com