ഇന്ത്യയിപ്പോള്‍ ഐടി ഹബ്ബ്; പാമ്പാട്ടികളുടെ നാടെന്നത് പഴംങ്കഥ:  പ്രധാനമന്ത്രി

ഒരിക്കല്‍ ഒരു വിദേശി, നിങ്ങളുടെത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് എന്നോട് ചോദിച്ചു. പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോള്‍ കളിക്കുന്നത് മൗസുമായിട്ടായിരുന്നു എന്നായിരുന്നു മറുപടി
ഇന്ത്യയിപ്പോള്‍ ഐടി ഹബ്ബ്; പാമ്പാട്ടികളുടെ നാടെന്നത് പഴംങ്കഥ:  പ്രധാനമന്ത്രി

പാറ്റ്‌ന: ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിലൊന്നായി ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് വിദേശികള്‍ നമ്മുടെ നാടിനെ കണ്ടിരുന്നത് പാമ്പാട്ടികളുടെ നാടായിട്ടായിപുന്നു.  എന്നാല്‍ ആ സ്ഥിതി മാറിയിരിക്കുന്നു. ഐടി വ്യവസായം നമ്മുടെ നാടിന്റെ പ്രതിച്ഛായ മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്‌ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരിക്കല്‍ ഒരു വിദേശി, നിങ്ങളുടെത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് എന്നോട് ചോദിച്ചു. പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോള്‍ കളിക്കുന്നത് മൗസുമായിട്ടായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഈ മാറ്റത്തില്‍ അഭിമാനമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2022ല്‍ ബീഹാറില്‍ വികസനം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മോദി മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. ആര്‍ജെഡി സഖ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം മോദിയുടെ ആദ്യസന്ദര്‍ശനം കൂടിയിയിരുന്നു ചടങ്ങ്. 2022ല്‍ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളിലൊന്നായി ബീഹാര്‍മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 20 സര്‍വകലാശാലകളെ പതിനായിരം കോടി രൂപ ചെലവഴിച്ച് ലോകനിലവാരത്തിലേക്കും ഉയര്‍ത്തും. ഇതോടെ ആഗോളതലത്തിലെ പ്രമുഖ അഞ്ഞൂറ് സര്‍വകലാശാലകളില്‍ രാജ്യത്തിന്റെ പേരില്ലെന്നതിന് മാറ്റമുണ്ടാകുമെന്നും മോദി പറഞ്ഞു. 3700 ഓളം കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com