ഗൗരി ലങ്കേഷ് കൊലപാതകം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ട് അന്വേഷണസംഘം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 14th October 2017 11:52 AM  |  

Last Updated: 14th October 2017 11:52 AM  |   A+A-   |  

 

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ കൊലയാളികളുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. മൂന്നുപേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പ്രതികളേയും തിരിച്ചറിഞ്ഞെന്നും ഇതില്‍ രണ്ടുപേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളുരുവില്‍ സ്വവസതിയില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടിനുമുന്നില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു