മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നാലെ തന്നോട് തിരികെ പോകാന്‍ പ്രണാബ് മുഖര്‍ജി നിര്‍ദേശിച്ചു; വെളിപ്പെടുത്തലുമായി പാക് വിദേശകാര്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th October 2017 12:06 PM  |  

Last Updated: 14th October 2017 12:06 PM  |   A+A-   |  

631991-pranab-mukherjee-pak-minist

ന്യൂഡല്‍ഹി: 2008ലെ മുംബൈ തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് തന്നോട് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകാന്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്ബൂദ് ഖുറേഷി. ദി കൊലീഷന്‍ ഇയേഴ്‌സ്, 1996-2012 എന്ന പുസ്തകത്തിലാണ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍. 

നാല് ദിവസത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് മുംബൈയിലായിരുന്ന ഖുറേഷി വാര്‍ത്താ സമ്മേളനം നടത്താന്‍ മുതിര്‍ന്നു. എന്നാല്‍ ഇത് അറിഞ്ഞ പ്രണാബ്, ഖുറേഷിയെ ഫോണില്‍ വിളിക്കുകയും പാക്കിസ്ഥാനിലേക്ക് ഉടനെ തിരികെ പോകണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. 

മുംബൈ ഭീകരാക്രമണം നടന്നിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ ഇവിടെ തുടരുന്നതിന്റെ യാതൊരു ആവശ്യവുമില്ല. എത്രയും പെട്ടെന്ന് തിരികെ മടങ്ങണം. എന്റെ ഔദ്യോഗിക വിമാനം നിങ്ങളെ തിരികെ പാക്കിസ്ഥാനിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് ഫോണിലൂടെ പ്രണാബ് അറിയിച്ചതെന്ന് ഖുറേഷി പുസ്തകത്തില്‍ പറയുന്നു.