അലഹബാദ് യൂണിവേഴ്‌സിറ്റിയിലും എബിവിക്ക് തിരിച്ചടി; പോണ്ടിച്ചേരിയിലും രക്ഷയില്ല 

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലും എബിവിപി ദയനീയമായി തകര്‍ന്നടിഞ്ഞു
അലഹബാദ് യൂണിവേഴ്‌സിറ്റിയിലും എബിവിക്ക് തിരിച്ചടി; പോണ്ടിച്ചേരിയിലും രക്ഷയില്ല 

അലഹബാദ്‌: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ അലഹബാദ് സെണ്ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. രണ്ടുവര്‍ഷമായി എബിവിപിയുടെ കൈവശമായിരുന്ന യൂണിവേഴ്‌സിറ്റി സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി  ഛാത്ര സഭ പിടിച്ചെടുത്തു. ഒരു സീറ്റില്‍ മാത്രമാണ് എബിവിക്ക് വിജയിക്കാന്‍ സാധിച്ചത്. എസ്‌സിഎസിന്റെ അവനീഷ് കുമാര്‍ പ്രസിഡന്റായ് തെരഞ്ഞെടുക്കപ്പെട്ടു.

 പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച് എസ്‌സിഎസ് എബിവിപിയ തറപറ്റിക്കുകയായിരുന്നു. 

2015ല്‍ അഞ്ച് സീറ്റുകളില്‍ നാലിലും എബിവിപി വിജയം നേടിയിരുന്നു. അന്ന് പ്രസിഡന്റ് സ്ഥാനം മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എബിവിപി വിജയിച്ചിരുന്നു. 

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലും എബിവിപി ദയനീയമായി തകര്‍ന്നടിഞ്ഞു. ഡിഎംകെ സ്റ്റുഡന്റ്‌സ് വിങ്, എഐഎസ്എഫ്,എന്‍എസ്‌യുഐ സഖ്യമാണ് ഇവിടെ വിജയിച്ചത്. ജെഎന്‍യു,എച്ച്‌സിയു,അസാം യൂണിവേഴ്‌സിറ്റി തുടങ്ങി പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ എബിവിപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com