കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 15th October 2017 08:51 PM  |  

Last Updated: 15th October 2017 08:51 PM  |   A+A-   |  

downloadbvjjhh

ബെംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിലും ആറരക്കോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലുമാണ് താന്‍ കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് കന്നഡ രക്ഷണ വേദികെ റാലിയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിക്കരുതെന്ന് ഒരിടത്തും പറയുന്നില്ല. കര്‍ണാടകയ്ക്കു പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയ പതാകയോടുള്ള ഞങ്ങളുടെ ബഹുമാനം പോകുമെന്നും അര്‍ഥമില്ല. ദേശീയ പതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും മെട്രോകളില്‍ ഹിന്ദിയില്ല. പിന്നെന്തിനാണ് കര്‍ണാടകയിലെ മെട്രോയില്‍ ഹിന്ദി എന്നായിരുന്നു നമ്മ മെട്രോയിലെ ഹിന്ദിയെ കുറിച്ചുള്ള വിഷയത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം. ഹിന്ദിയുടെ ഉപയോഗം അസാദ്ധ്യമാണെന്നും അനുവദിക്കാനാവില്ലെന്നും കേന്ദ്രത്തിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.