കോണ്‍ഗ്രസ് ബന്ധത്തെചൊല്ലി കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭിന്നത തുടരുന്നു

കേന്ദ്രകമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോ നാളെ വിഷയം ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസ് ബന്ധത്തെചൊല്ലി കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭിന്നത തുടരുന്നു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഭിന്നത തുടരുന്നു. കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടില്‍ പ്രകാശ് കാരാട്ട് പക്ഷം ഉറച്ചു നില്‍ക്കുന്നു. അതേസമയം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ സമീപനരേഖയെ തോമസ് ഐസകിന് പിന്നാലെ വിഎസ് അച്ചുതാനന്ദനും പിന്തുണച്ചു. എന്നാല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ചതിനെ വീണ്ടും കേരളത്തിലെ പാട്ടിയംഗങ്ങള്‍ വിമര്‍ശിച്ചു. 

കേന്ദ്രകമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോ നാളെ വിഷയം ചര്‍ച്ച ചെയ്യും. ഇതിനിടെ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ചോരുന്നതില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ഇത്തരം സംഭവങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടിയംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com