ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസിന് വന്‍വിജയം

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  വന്‍വിജയം -   1,93,219 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ വിജയിച്ചത്
ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസിന് വന്‍വിജയം

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിന് വന്‍വിജയം.  1,93,219 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ വിജയിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ജനദ്രോഹനയങ്ങള്‍ക്കുള്ള മറുപടിയാണ് ജനവിധിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥി സുനില്‍ ജാക്കര്‍ പറഞ്ഞു. മോദി സര്‍്ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് ജനത ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി പ്രസിഡന്റാകാന്‍ പോകുന്ന രാഹുലിനുള്ള സമ്മാനമാണ് വിജയമെന്നായിരുന്നു സിദുവിന്റെ പ്രതികരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 4,56,250 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 2,74,090 വോട്ടുകള്‍ നേടി. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതതെരഞ്ഞെടുപ്പ്. പിസിസി പ്രസിഡന്റ് സുനില്‍ ജാക്കറാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലേറിയക്കെതിരെ മത്സരിച്ചത്.  ആംആദ്മി പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. 

മോദിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ ബല്‍റാം ജാക്കറുടെ മകനാണ് സുനില്‍ ജാക്കര്‍. ആറ് മാസം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com