തല്‍വാര്‍ ദമ്പതിമാര്‍ ഇനി അലഹബാദ് കോടതിയിലെ ദന്തഡോക്ടര്‍മാര്‍

സിബിഐ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് തല്‍വാര്‍ ദമ്പതിമാര്‍ നാളെ ജയില്‍ മോചിതാരാവും.
തല്‍വാര്‍ ദമ്പതിമാര്‍ ഇനി അലഹബാദ് കോടതിയിലെ ദന്തഡോക്ടര്‍മാര്‍

ദസ്‌ന: പതിനാലുകാരി ആരുഷി തല്‍വാറിനെയും വീട്ടുജോലിക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തല്‍വാറും ഭാര്യ നൂപുര്‍ തല്‍വാറും ഇനി മുതല്‍ ജയലിലിലെ ദന്തഡോക്ടര്‍മാര്‍. ഓരോ 15 ദിവസം കൂടുമ്പോഴും ഇരുവരും ജയിലിലെത്തി തടവുകാരുടെ ദന്തപരിശോധന നടത്തും. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതല്‍ ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ കഴിഞ്ഞിരുന്നു. സിബിഐ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് തല്‍വാര്‍ ദമ്പതിമാര്‍ നാളെ ജയില്‍ മോചിതാരാവും.

ജയിലില്‍ ആയിരുന്നപ്പോള്‍ തല്‍വാര്‍ ദന്പതിമാരായിരുന്നു തടവുകാരുടെ ദന്തപരിശോധന നടത്തിയിരുന്നത്. ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെ തടവുകാരുടെ ദന്തസംരക്ഷണ വകുപ്പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, തങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വന്ന് തടവുകാരുടെ ദന്തപരിശോധന നടത്താമെന്ന് ദന്പതിമാര്‍ ജയലില്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. തടവുകാരെ കൂടാതെ ജയില്‍ഉദ്യോഗസ്ഥരുടെ ദന്തസംരക്ഷണവും ഇവര്‍ തന്നെയാണ് നോക്കിയിരുന്നത്. തടവുകാരെല്ലാവരും തല്‍വാര്‍ ദന്പതിമാരുടെ പരിചരണത്തില്‍ സന്തോഷവാന്മാരായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.

ജയിലിലെ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനായി ഗാസിയാബാദിലെ ഒരു ദന്താശുപത്രിയുമായി ജയില്‍ അധികൃതര്‍ ധാരണയിലെത്തിയിരുന്നു. അവിടെയുള്ള ഡോക്ടര്‍മാരും രണ്ടാഴ്ചയിലൊരിക്കല്‍ ദസ്‌ന ജയിലില്‍ തടവുകാരെ പരിശോധിക്കുന്നുണ്ട്. കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ തല്‍വാര്‍ ദന്പതിമാരുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന തടവുകാരുടെ എണ്ണം കൂടിയിരുന്നു. രാജേഷ് തല്‍വാറിന്റെ സഹോദരനും നേത്രരോഗ വിദഗ്ദ്ധനുമായ ദിനേഷ് തല്‍വാറും സംഘവും 15 ദിവസത്തിലൊരിക്കല്‍ ആശുപത്രിയിലെത്തി തടവുകാരെ പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com