ദക്ഷിണേന്ത്യയിലെ നിര്‍ദിഷ്ട് അതിവേഗ ട്രെയിന്‍ പദ്ധതിയില്‍ നിന്നും ചൈന വിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ട്; കാരണം ദോക്ലാം സംഘര്‍ഷമെന്ന് സൂചന

നിര്‍ദിഷ്ട് അതിവേഗ ട്രെയിന്‍ ഇടനാഴി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് പ്രമുഖ നഗരങ്ങളായ ചെന്നൈ, ബാംഗ്ലൂരു, മൈസൂരു എന്നിവയെ പരസ്പരം  ബന്ധിപ്പിച്ചുകൊണ്ട്
ദക്ഷിണേന്ത്യയിലെ നിര്‍ദിഷ്ട് അതിവേഗ ട്രെയിന്‍ പദ്ധതിയില്‍ നിന്നും ചൈന വിട്ടു നില്‍ക്കുന്നതായി റിപ്പോര്‍ട്ട്; കാരണം ദോക്ലാം സംഘര്‍ഷമെന്ന് സൂചന

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌നപദ്ധതിയായ നിര്‍ദിഷ്ട അതിവേഗ ട്രെയിന്‍ പദ്ധതിയില്‍ നിന്നും ചൈന വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളായ ചെന്നൈ, ബാംഗ്ലൂരു, മൈസൂരു എന്നിവയെ പരസ്പരം  ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട് അതിവേഗ ട്രെയിന്‍ ഇടനാഴി പദ്ധതി ചൈനയുടെ നിസഹകരണം മൂലം പ്രതിസന്ധിയിലായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ സഹായത്തോടെ ഇന്ത്യന്‍ റെയില്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ് നിര്‍ദിഷ്ട പദ്ധതി. 492 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതിയുടെ സാധ്യത പഠനം ചൈന ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ക്കായി ചൈനയുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ റെയില്‍വേ നിരന്തരം ശ്രമിച്ചുവെങ്കിലും , അവരുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദോക്ലാം സംഘര്‍ഷമാണ് ചൈനയുടെ നിലപാടുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 

2016 നവംബറിലാണ് ചൈനീസ് കമ്പനി സാധ്യത പഠന റിപ്പോര്‍ട്ട് ഇന്ത്യക്ക് കൈമാറിയത്. തുടര്‍ന്ന് പദ്ധതി സംബന്ധിച്ച് കൂടിക്കാഴ്ച നടത്താമെന്ന് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന് മുന്‍പാകെ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ തീയതി നിശ്ചയിച്ചുകൊണ്ടുളള ഒരു അറിയിപ്പും ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്ത് ഒന്‍പത് അതിവേഗ റെയില്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതില്‍ സുപ്രധാനമായ ഒന്നാണ് ചെന്നൈ- ബാംഗ്ലൂര്‍- മൈസൂരു അതിവേഗ ട്രെയിന്‍ ഇടനാഴി. നിലവിലെ 80 കിലോമീറ്റര്‍ ശരാശരി വേഗത 160 കിലോമീറ്ററാക്കി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com