അടുത്ത ദീപാവലിക്ക് മുന്‍പായി രാമക്ഷേത്രം തുറക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോദ്ധ്യയിലെ രാമ ക്ഷേത്രം തയ്യാറാവുകുമെന്നും സ്വാമി
അടുത്ത ദീപാവലിക്ക് മുന്‍പായി രാമക്ഷേത്രം തുറക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പാറ്റ്‌ന: അടുത്ത ദീപാവലിക്ക് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാറ്റ്‌നയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്വാമിയുടെ പ്രഖ്യാപനം.
ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോദ്ധ്യയിലെ രാമ ക്ഷേത്രം തയ്യാറാവുകുമെന്നും സ്വാമി പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള  തടസ്സങ്ങള്‍ എല്ലാം മാറിയെന്നും വേഗത്തില്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

2019 മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രമുയരുമെന്നും നരേന്ദ്രമോദി പ്രധാന മന്ത്രിയാകുമെന്ന് പ്രവചിച്ച ബ്രഹ്മ യോഗാനന്ദ ഇത് പ്രവചിച്ചിരുന്നതായി യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് അഭിപ്രായപ്പെട്ടിരുന്നു.
2010ല്‍ അലഹബാദ് ഹൈക്കോടതി രാംജന്മഭൂമിബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീല്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com