ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് മോദി അവസാനിപ്പിക്കുമോ?

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് അവസാനിപ്പിക്കുമോ. ഇന്ത്യയിലെത്തുന്ന വിദേശികളോട് താജ്മഹല്‍ സന്ദര്‍ശിക്കരുതെന്ന് പറയുമോയെന്നും ഒവൈസി 
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് മോദി അവസാനിപ്പിക്കുമോ?

ന്യൂഡല്‍ഹി: താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ എഐഎംഐഎം മേധാവി അസാസുദ്ദിന്‍ ഒവൈസി രംഗത്ത്. 

ഡല്‍ഹിയിലെ ചെങ്കോട്ടയും നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണ്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി അവിടെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് അവസാനിപ്പിക്കുമോ. ഇന്ത്യയിലെത്തുന്ന വിദേശികളോട് താജ്മഹര്‍ സന്ദര്‍ശിക്കരുതെന്ന് പറയുമോയെന്നും ഒവൈസി ചോദിക്കുന്നു. ദല്‍ഹിയിലെ ഹൈദരബാദ് ഹൗസും നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണ്. വിദേശികള്‍ എത്തിയാല്‍ വിരുന്ന് നല്‍കുക ഇവിടെ വെച്ചാണ്. ഇവിടെ വിദേശികള്‍ക്ക് നല്‍കുന്ന വിരുന്നും മോദി അവസാനിപ്പിക്കുമോയെന്നും ഒവൈസി ചോദിക്കുന്നു.

ടൂറിസം ബുക്ക് ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് കുറെ പേരെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്തു ചരിത്രപ്രാധാന്യമാണ് താജ്മഹലിന് ഉള്ളത്. താജ്മഹല്‍ നിര്‍മ്മിച്ച ചക്രവര്‍ത്തി ഹൈന്ദവരെ തുടച്ചുനീക്കാന്‍ ശ്രമിച്ചയാളാണാണെന്നായിരുന്നു യുപി എംഎല്‍എ സംഗീത് സോം പറഞ്ഞത്. യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയിരുന്നു. യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍, അയോധ്യ, വാരാണസി എന്നിവ ബുക്ക്‌ലെറ്റില്‍ ഇടം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com