സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം; വിപുലമായി ആചരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം 

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം; വിപുലമായി ആചരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം 

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ഏകതാ ദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം വിപുമായ പരിപാടികളോടെ ആചരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശം.ഈ മാസം 31 രാജ്യം ഏകതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത്.  അന്നേദിവസം സംസ്ഥാനങ്ങള്‍ ഏകതാ പ്രതിജ്ഞ ചൊല്ലുകയും റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിങ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി വിപുലമായ നിലയില്‍ പരിപാടി സംഘടിപ്പിക്കാനാണ് നിര്‍ദേശം.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അന്നേദിവസം രാജ്യം സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ആദരം അര്‍പ്പിക്കും. ദില്ലിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മുന്‍പില്‍  നരേന്ദ്രമോദി പുഷ്പാര്‍ച്ചന അര്‍പ്പിക്കും. തുടര്‍ന്ന് ഏകതാ പ്രതിജ്ഞയിലും റണ്‍ ഫോര്‍ യൂണിറ്റിയുടെ ഫഌഗ് ഓഫ് കര്‍മ്മത്തിലും അദ്ദേഹം പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിന്നും 1.5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന റണ്‍ ഇന്‍ ദില്ലിയില്‍ കായിക താരങ്ങളായ പി വി സിന്ധു , മിത്താലി രാജ് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com