ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പൊലീസ്

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മൃതശരീരം പൂര്‍ണ്ണനഗ്നമായാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പൊലീസ്

ഷജന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയായ ദളിത് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ ഷജന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മൃതശരീരം പൂര്‍ണ്ണനഗ്നമായാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ ശിരസ് ശരീരത്തില്‍ നിന്നും അറുത്തുമാറ്റിയ നിലയിലായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ദിനേശ് ത്രിപതി പറഞ്ഞു. കൊലയ്ക്കു മുന്‍പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടികാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് രാത്രി വൈകിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com