ജനനേന്ദ്രിയം മുറിച്ച നിലയില്‍ ആള്‍ദൈവം; അവിഹിത ബന്ധത്തിന് നാട്ടുകാര്‍ ആക്രമിച്ചതെന്ന് സൂചന

ആള്‍ദൈവത്തിന്റെ അവിഹിത ബന്ധം അറിഞ്ഞ ഗ്രാമവാസികള്‍ ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്
ജനനേന്ദ്രിയം മുറിച്ച നിലയില്‍ ആള്‍ദൈവം; അവിഹിത ബന്ധത്തിന് നാട്ടുകാര്‍ ആക്രമിച്ചതെന്ന് സൂചന

ജയ്പൂര്‍: യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഗ്രാമവാസികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ജനനേന്ദ്രീയം സ്വയം മുറിച്ച് ആള്‍ദൈവം. എന്നാല്‍ ആള്‍ദൈവത്തിന്റെ അവിഹിത ബന്ധം അറിഞ്ഞ ഗ്രാമവാസികള്‍ ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. 

രാജസ്ഥാനിലെ ജയ്പൂരില്‍ ചുരു ജില്ലയിലായിരുന്നു സംഭവം. സന്തോഷ് ദാസ് എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ജനനേന്ദ്രിയം മുറിച്ചത്. ഇയാള്‍ ജനനേന്ദ്രിയം മുറിച്ചതിന് ശേഷം വേദന കൊണ്ട് നിലവിളിക്കുന്നത് കേട്ട് ഗ്രാമവാസികളില്‍ ചിലര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ആശുപത്രിയില്‍ ചികിത്സയിലുള്ള ആള്‍ദൈവത്തില്‍ നിന്നും പൊലീസ് ഇതുവരെ മൊഴി എടുത്തിട്ടില്ല. മൊഴി എടുത്തതിന് ശേഷം മാത്രമെ സംഭവിച്ചതെന്തെന്ന് വ്യക്തമാവുകയുള്ളു. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അയാള്‍വാസികള്‍ ഇയാളോട് നാട് വിട്ടു പോകണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗ്രാമവാസികള്‍ തന്നെയാണോ ജനനേന്ദ്രിയം മുറിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com