ഡെല്‍ഹിയില്‍ മലിനീകരണതോത് ക്രമാതീതമായി: ഡീസല്‍ ജനറേറ്ററുകളും നിരോധിച്ചു 

വരുന്ന മാര്‍ച്ച് 15 വരെ ഡെല്‍ഹിയില്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാനാവില്ല.
ഡെല്‍ഹിയില്‍ മലിനീകരണതോത് ക്രമാതീതമായി: ഡീസല്‍ ജനറേറ്ററുകളും നിരോധിച്ചു 

ഡെല്‍ഹിയില്‍ മലിനീകരണതോത് ക്രമാതീതമായി തുടരുകയാണ്. പ്രധാന കേന്ദ്രങ്ങളിലെ മലിനീകരണ തോത് റെഡ് സോണിലെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്  തലസ്ഥാനത്ത് ഡീസല്‍ ജനറേറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വരുന്ന മാര്‍ച്ച് 15 വരെ ഡെല്‍ഹിയില്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാനാവില്ല. അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് തീരുമാനം.

സ്‌കൂള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേതൊഴിച്ച് മറ്റെല്ലായിത്തും ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദര്‍പൂര്‍ മേഖലയിലെ തെര്‍മ്മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താല്‍കാലിമായി നിര്‍ത്തി.

ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണ തോത് ഇനിയും കൂടും. ഇതുകൊണ്ടാണ് ഡെല്‍ഹിയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചത്. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്തെ പടക്കംപൊട്ടിക്കല്‍ കാരണം വായുമലിനീകരണതോത് നിയന്ത്രിതാതീതമായി കൂടിയിരുന്നു. 

വാഹനങ്ങളുടെ പുകയില്‍ നിന്നുള്ള മലിനീകരണവും പരിധിവിടുകയാണ്. ഈ സാഹചര്യത്തില്‍ വാഹന പാര്‍ക്കിങ്ങ് ചാര്‍ജ് വര്‍ധനയടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നീക്കം. പാര്‍ക്കിങ്ങ് ചാര്‍ജ് നാലിരട്ടി വരെ ഉയരാന്‍ സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com