മെയ്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞവര്‍ തൊഴിലില്ലാതാക്കുന്നു: പ്രകാശ് രാജ്

കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ജിഎസ്ടി ഒഴിവാക്കാന്‍ നടത്തുന്ന സമരത്തില്‍ അണിചേര്‍ന്ന് സംസാരിക്കുന്നതിനിടയ്ക്കാണ് നടന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 
മെയ്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞവര്‍ തൊഴിലില്ലാതാക്കുന്നു: പ്രകാശ് രാജ്

മേയ്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. തൊഴില്‍ നല്‍കും എന്ന് പറഞ്ഞവര്‍ ജനങ്ങളുടെ തൊഴില്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ്രാജ് പറഞ്ഞു. കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ജിഎസ്ടി ഒഴിവാക്കാന്‍ നടത്തുന്ന സമരത്തില്‍ അണിചേര്‍ന്ന് സംസാരിക്കുന്നതിനിടയ്ക്കാണ് നടന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 

നാടക നടന്‍ പ്രസന്ന നടത്തുന്ന നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പ്രകാശ് രാജ് സമരത്തോടൊപ്പം ചേര്‍ന്നത്. കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തിയാല്‍ ഗ്രാമങ്ങളിലെ സാമ്പത്തിക നില തകരാറിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

''ഗോത്ര വര്‍ഗക്കാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് തെറ്റാണ്. ഒരു ബഹുരാഷ്ട്ര കമ്പനിക്കു മേല്‍ ചുമത്തുന്ന അത്രയും നികുതി അവര്‍ക്കും അടക്കേണ്ടി വരികയാണ്. നിങ്ങള്‍ അവരെ സാമ്പത്തികമായി നഷ്ടത്തിലാക്കുക മാത്രമല്ല സാമൂഹികമായ ഒരന്തരീക്ഷത്തെ ഇല്ലാതാക്കുകയാണ്.'' പ്രകാശ് രാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com