സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ ഷെയര്‍ ചെയ്യേണ്ട; ഫത് വ പുറപ്പെടുവിച്ച്‌ ദാരുല്‍ ഉലൂം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2017 12:40 PM  |  

Last Updated: 19th October 2017 12:41 PM  |   A+A-   |  

647muslim-selfie_101917094834

മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന സ്ത്രീയും പുരുഷനും സമൂഹമാധ്യമങ്ങളില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെ വിലക്കി ഫത് വ. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ദാരുല്‍ ഉലൂമാണ് ഫത് വ ഇറക്കിയിരിക്കുന്നത്. രാജ്യത്തെ വലിയ ഇസ്ലാമിക സെമിനാരികളില്‍ ഒന്നാണ് ഇത്. 

ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും, സ്‌നാപ്പ്ചാറ്റിലും തുടങ്ങി ഒന്നിലും സ്വന്തം ഫോട്ടോ ഷെയര്‍ ചെയ്യരുതെന്നാണ് ഫത് വ. സ്വന്തം ഫോട്ടോയ്ക്ക് പുറമെ ഒരു കുടുംബാംഗങ്ങളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്താല്‍ അത് ഇസ്ലാം വിരുദ്ധമായി പരിഗണിക്കുമെന്നാണ് ഫത്വയില്‍ പറയുന്നത്.  തന്റേയും ഭാര്യയുടേയും ചിത്രം വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്താല്‍ അത് ഇസ്ലാം വിരുദ്ധം ആകുമോ എന്ന് ചോദിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ദാരുല്‍ ഉലൂമിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനെ വിലക്കി ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.