മേലുദ്യോഗസ്ഥരുടെ അഴിമതി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ശ്രീകാന്ത് ജെയ്ശ്രീ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മേലുദ്യോഗസ്ഥരുടെ അഴിമതി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: മേലുദ്യോഗസ്ഥരുട അഴിമതിയെക്കുറിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീകാന്ത് ജെയ്ശ്രീ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  തമിഴ്‌നാട് പൊലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തന്നെ തെറ്റു ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് കാണിച്ച്
ഇന്നലെയായിരുന്നു ശ്രീകാന്ത് ഫേസ്ബുക്ക് വീഡിയോ അപ്ലോഡ് ചെയ്തത്. കൈക്കൂലി നല്‍കി വ്യാജ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ പറഞ്ഞു. തനിക്ക് അതിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ തെറ്റു ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ഏറെ വൈകാരികമായിരുന്നു ഇദ്ദേഹത്തിന്റെ സംഭാഷണം.

അഴിമതിക്കെതിരെ ഉറച്ച നിസപാടെടുത്തതിനാല്‍ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി ശ്രീകാന്ത് മാറിയിരുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്തതിന്റെ പേരില്‍ പതിനഞ്ചാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയതായി ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാലാം ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീകാന്ത്. 

അഴിമതിയെ സംബന്ധിച്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും എന്‍ക്വയറി നടന്നതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നും ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ ശ്രമത്തിന് ശേഷം പൊലീസ് കേസെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com