യാത്രക്കാരിയെ കണ്ണാടിയിലൂടെ നോക്കി യൂബര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തു: യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്ക് നേരിടേണ്ടി വന്ന അനുഭവം വളരെ വിചിത്രമായിരുന്നെന്ന് യുവതി.
യാത്രക്കാരിയെ കണ്ണാടിയിലൂടെ നോക്കി യൂബര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തു: യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹൈദരാബാദ്: കാറില്‍ വെച്ച് തന്നെ നോക്കി യൂബര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി യാത്രക്കാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പരിചിതമില്ലാത്ത നഗരത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് യുവതി യൂബര്‍ തന്നെ ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം വളരെ വിചിത്രമായിരുന്നെന്ന് യുവതി പറഞ്ഞു.

ഹൈദരാബദില്‍ വെച്ചില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു. 'എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി  ഡ്രൈവര്‍ കരുതിയിരിക്കണം' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ യുവതി യൂബര്‍ ഡ്രൈവറുടെ ചിത്രമടക്കം ഉള്‍പ്പെടുത്തിയിരുന്നു.

'തനിക്ക് പരിചിതമല്ലാത്ത നഗരമായതിനാലാണ് ഊബര്‍ ടാക്‌സി വിളിച്ചത്. കാറില്‍ കയറി 50 കിമി യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടിയുടെ വേഗത കുറച്ച് െ്രെഡവര്‍ കണ്ണാടിയിലൂടെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. പിന്നീടാണ് കാര്യം മനസ്സിലായത്', യുവതി പറയുന്നു. അഞ്ച് മിനിട്ടോളം ഇത് തുടര്‍ന്നപ്പോള്‍ സഹിക്കാനാവാതെ യുവതി ബഹളം വെച്ച് വാഹനം നിര്‍ത്തിക്കുകയായിരുന്നു. 

വാഹനം നിര്‍ത്തിയ ശേഷം റോഡില്‍ നിലയുറപ്പിച്ച ഇയാളുടെ ഫോട്ടോ യുവതി തന്റെ കാമറയില്‍ പകര്‍ത്തി. പോലീസില്‍ ഫോട്ടോയടക്കം പരാതി നല്‍കുമെന്ന് പറഞ്ഞ ശേഷമാണ് ഇയാള്‍ പിന്‍വാങ്ങിയത്. തന്റെ എതിര്‍പ്പിനു ശേഷം കാര്‍ ഡ്രൈവര്‍ തികച്ചും ക്ഷോഭിച്ചാണ് പെരുമാറിയതെന്നും യുവതി പറഞ്ഞു. 'പരിചിതമല്ലാത്ത സ്ഥലത്ത് എത്തിപ്പെട്ട ആളായതു കൊണ്ട് തന്നെ ഞാന്‍ ഭയചകിതയായിരുന്നു'.  തന്റെ പ്രതിരോധത്തെതുടര്‍ന്ന് അയാള്‍ തന്നെ ആക്രമിക്കുമോ എന്ന് യപ്പെട്ടിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് മറ്റൊരു കാര്‍ ബുക്ക് ചെയ്താണ് ഇവര്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നത്.

പോസറ്റ് വാര്‍ത്തയായതോടെ വിശദീകരണവുമായി യൂബര്‍ രംഗത്തെത്തി. യൂബര്‍ ആപ് ഉപയോഗിക്കുന്നതില്‍ നിന്ന് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്നും ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാനമില്ലെന്നും യൂബര്‍ അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com