1817 അല്ല, ഇത് 2017 ,രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് അടക്കമുളള രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിന് എതിരെ 
1817 അല്ല, ഇത് 2017 ,രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ വിവാദ ഒാര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വസുന്ധര രാജയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എതിരെയുളള ആരോപണങ്ങളില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ അന്വേഷണം നടത്തേണ്ടതില്ലെന്ന വിവാദ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് വസുന്ധര രാജയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ഇത് 1817 അല്ല,2017 ആണ് എന്ന് ഓര്‍മ്മിപ്പിച്ച് ട്വിറ്ററിലുടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

കഴിഞ്ഞ ദിവസമാണ് വിവാദ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇത് അഴിമതിക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുളളതാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതാണ് പുതിയ ഓര്‍ഡിനന്‍സ് എന്നതായിരുന്നു മറ്റൊരു ആക്ഷേപം. നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നതുവരെ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് എതിരെയുളള ആരോപണങ്ങളിന്മേല്‍ വാര്‍ത്ത നല്‍കരുതെന്നും മീഡിയയെയും വിലക്കികൊണ്ടുളള ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റ്. ആഭ്യന്തര മന്ത്രി ഈ നീക്കത്തെ ചെറുത്തിട്ടും സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ പിയുസിഎല്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com