അയോധ്യയിലെ ഹിന്ദു - മുസ്ലീം ഐക്യത്തിന് തടസം  വിഎച്ച്പി - അയോധ്യയിലെ മുഖ്യ പുരോഹിത്

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 03:32 PM  |  

Last Updated: 22nd October 2017 03:34 PM  |   A+A-   |  

 

ലഖ്‌നോ: അയോധ്യയില്‍ ഹിന്ദുമുസ്ലീം ഐക്യത്തിന് തടസം സൃഷ്ടിക്കുന്നത് വിഎച്ച്പിയുടെ നിലപാടുകളാണെന്ന് തുറന്നടിച്ച് അയോധ്യയിലെ മുഖ്യപുരോഹിതന്‍. വിഎച്ച്പി നടത്തുന്ന വിദ്വേഷ പ്രചാരണം ഇരുവര്‍ക്കുമിടയിമിടയിലുള്ള പ്രശ്‌നപരിഹാരം കൂടുതല്‍  സങ്കീര്‍ണമാക്കുകയാണ്. ബാബറി മസ്ജിദ് ഉള്‍പ്പെടയുള്ള തര്‍ക്കവിഷയങ്ങള്‍ വിഎച്ച്പി ഉന്നയിക്കുന്നതിനെതിരെയും മുഖ്യപുരോഹിതന്‍ സത്യേന്ദ്രദാസ് രംഗത്തെത്തി. 

മേഖലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ യാതൊരു ഭിന്നാഭിപ്രായങ്ങളുമില്ല. രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായി കോടതി വിധി ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് പഴയരാമ ക്ഷേത്രമായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍  സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി യുപിയില്‍ അധികാരത്തില്‍ എത്തിയതോടെ എതിരാളികളുടെ നിലപാടില്‍ അയവുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാവാതെ കോടതിവിധിയിയെ മാത്രം ആശ്രയിക്കുമെന്നാണ് കരുതെന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.