കശ്മീരില്‍ സുസ്ഥിര ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍; മുന്‍ ഐബി ഡയറക്ടറെ മധ്യസ്ഥനായി നിയമിച്ചു

കശ്മീരില്‍ ശാശ്വതസമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട്  ചര്‍ച്ചകള്‍ക്കായി സ്ഥിരം പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു
കശ്മീരില്‍ സുസ്ഥിര ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍; മുന്‍ ഐബി ഡയറക്ടറെ മധ്യസ്ഥനായി നിയമിച്ചു

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ശാശ്വതസമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചകള്‍ക്കായി സ്ഥിരം പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ്മയെയാണ് പ്രതിനിധിയായി കേന്ദ്രം നിയമിച്ചത്. കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ദിനേശ്വര്‍ ശര്‍മ്മ. 

പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് നടപടിയെന്ന് കേന്ദ്രതീരുമാനം അറിയിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍, കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവരുമായി ദിനേശ്വര്‍ ശര്‍മ്മ ചര്‍ച്ച നടത്തുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 

വിഘടനവാദികളുമായും ദിനേശ്വര്‍ ശര്‍മ്മ ചര്‍ച്ച നടത്തും. ഹുറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ളവ ചര്‍ച്ചയുടെ ഭാഗമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. സ്ഥിരം പ്രതിനിധിയെ നിയമിക്കാനുള്ള തീരുമാനം തുറന്ന മനസ്സോടെ കാണുന്നുവെന്നും, ചര്‍ച്ചകളുടെ അന്തിമഫലത്തിനായി കാത്തിരിക്കുകയാണെന്നും മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com