ജിഎസ്ടിയ്‌ക്കെതിരെ നിലപാടെടുത്തു ; നടന്‍ വിശാലിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡ് 

വിശാലിന്റെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറി എന്ന സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസിലാണ് റെയ്ഡ്
ജിഎസ്ടിയ്‌ക്കെതിരെ നിലപാടെടുത്തു ; നടന്‍ വിശാലിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡ് 

ചെന്നൈ : തമിഴ് നടന്‍ വിശാലിന്റെ ചെന്നൈ വടപളനിയുലെ വീട്ടില്‍ റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് റെയ്ഡ് നടത്തുന്നത്. വിശാലിന്റെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറി എന്ന സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസിലാണ് റെയ്ഡ്.

വിശാലിന്റെ പുതിയ ചിത്രമായ തുപ്പറിവാളന്റെ രേഖകള്‍ക്ക് വേണ്ടിയാണ് ജിഎസ്ടി ഇന്റലിജന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. നടന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

വിനോദമേഖലയിലെ ഉയര്‍ന്ന ജിഎസ്ടിയ്ക്കും, അധിക പ്രാദേശിക നികുതിയ്ക്കും എതിരെ വിശാല്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജയ് ചിത്രമായ മെര്‍സലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ വിശാല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 

നടികര്‍ സംഘം സെക്രട്ടറിയായ വിശാല്‍, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ്. 2013 ല്‍ നിലവില്‍ വന്ന വിശാലിന്റെ സിനിമാ നിര്‍മ്മാണ കമ്പനി ഇതുവരെ ആറു ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ചിത്രമായ തുപ്പറിവാളനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതാണെന്നും, ജിഎസ്ടി ഇന്റലിജന്‍സിന്റെ ഇപ്പോഴത്തെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും വിശാലുമായി അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com