തീയറ്ററുകളിലെ ദേശീയ ഗാനം: ഉത്തരവ് പുനപ്പരിശോധിക്കും, രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ തീയറ്ററുകളില്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല
തീയറ്ററുകളിലെ ദേശീയ ഗാനം: ഉത്തരവ് പുനപ്പരിശോധിക്കും, രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രിം കോടതി. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല. ജനങ്ങള്‍ തിയറ്ററുകളില്‍ പോവുന്നത് വിനോദത്തിനെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് വൈവി ചന്ദ്രചൂഡ് നിശിതമായ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത്. തീയറ്റുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ല എന്നതിന്റെ പേരില്‍ ആരെയും രാജ്യദ്രോഹിയായി കാണാനാവില്ല. ജനങ്ങള്‍ തീയറ്ററില്‍ പോവുന്നത് വിനോദത്തിനാണ്. അവിടെ രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ ദേശവിരുദ്ധനാവും എ്‌ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളതെന്ന കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കുമേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അതു കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതു കോടതിയുടെ ചുമലില്‍ വയ്‌ക്കേണ്ടതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 

രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ തീയറ്ററുകളില്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ദേശീയ ഗാനത്തോടുള്ള അനാദരവെന്നു പറഞ്ഞ് ജനങ്ങള്‍ ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് തിയറ്ററില്‍ വരുന്നത് തടയണമെന്നാണോ അടുത്തതായി നിങ്ങള്‍ പറയാന്‍ പോവുന്നതെന്ന് കോടതി ചോദിച്ചു. സദാചാര പൊലീസിങ് എങ്ങാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com