'പെരുങ്കള്ളന്‍മാരായ' ബിജെപിയെ തോല്‍പ്പിക്കാന്‍ 'കള്ളന്‍മാരായ' കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന് ഹാര്‍ദിക് പട്ടേല്‍

'പെരുങ്കള്ളന്‍മാരായ' ബിജെപിയെ തോല്‍പ്പിക്കാന്‍ 'കള്ളന്‍മാരായ' കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ ബിജെപിയെ തട്ടിതാഴെയിടാന്‍ കോണ്‍ഗ്രസ് വിവിധ പിന്നോക്ക സമുദായങ്ങളുടെ പിന്തുണ തേടുന്നതിനിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്

അഹമ്മദാബാദ്‌: 'പെരുങ്കള്ളന്‍മാരായ' ബിജെപിയെ തോല്‍പ്പിക്കാന്‍ 'കള്ളന്‍മാരായ' കോണ്‍ഗ്രസുകാരെ പിന്തുണക്കാമെന്ന് ഹാര്‍ദിക് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ബിജെപിയെ തട്ടിതാഴെയിടാന്‍ കോണ്‍ഗ്രസ് വിവിധ പിന്നോക്ക സമുദായങ്ങളുടെ പിന്തുണ തേടുന്നതിനിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്നും പട്ടേല്‍ നേതാവ് വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം താന്‍ താമസിച്ച അഹമ്മദാബാദിലെ ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. റോഡ് ഷോകളും പൊതു സമ്മേളനങ്ങളുമായി തിരക്കിലായതിനാലാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

പട്ടേല്‍ സമുദായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതോടെയാണ് ഹാര്‍ദിക് പട്ടേല്‍ ജനശ്രദ്ധ നേടുന്നത്. അടുത്തിടെ ഗുജറാത്തില്‍ നടന്ന പിന്നോക്ക സമുദായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍, പട്ടേല്‍ എന്നിവരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ അല്‍പേഷ് താക്കൂര്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com