ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദന കേസ്: ദ് വയര്‍ എഡിറ്ററും റിപ്പോര്‍ട്ടറും ഹാജരാകാന്‍ കോടതി നോട്ടീസ് 

ജയ് ഷാ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് സമന്‍സ് അയച്ചത്
ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദന കേസ്: ദ് വയര്‍ എഡിറ്ററും റിപ്പോര്‍ട്ടറും ഹാജരാകാന്‍ കോടതി നോട്ടീസ് 

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദന വാര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ദ് വയറിന്റെ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും കോടതി സമന്‍സ് അയച്ചു. ജയ് അമിത് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്ന അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതിയാണ് സമന്‍സ് അയച്ചത്. നവംബര്‍ 13ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

ജയ് ഷാ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് സമന്‍സ് അയച്ചത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തയും വയര്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത് എന്നായിരുന്നു വയറിന്റെ പ്രതികരണം. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം ജയ് ഷായുടെ കമ്പനി 16,000 ഇരട്ടി വിറ്റുവരവ് ഉണ്ടാക്കിയെന്നായിരുന്നു വിവാദമായ വാര്‍ത്ത. സംഭവം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ഹോഹിണി സിങ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്യ, എം.കെ. വേണു, മാനേജിങ് എഡിറ്റര്‍ മൊണോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസ് എന്നിവര്‍ക്കും ദി വയര്‍ പ്രസാധകരായ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്റന്റ് ജേര്‍ണലിസത്തിനും എതിരെയാണ് ജയ് ഷാ 100കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com