ടിപ്പുജയന്തിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി നിര്‍ദേശം

അന്നേ ദിവസം സംസ്ഥാന വ്യാപക പ്രക്ഷോഭവും നടത്തുമെന്നാണ് വിവരം.
ടിപ്പുജയന്തിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി നിര്‍ദേശം

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ നവംബര്‍ പത്തിന് നടത്തുന്ന ടിപ്പു ജയന്തി ആചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. അന്നേ ദിവസം സംസ്ഥാന വ്യാപക പ്രക്ഷോഭവും നടത്തുമെന്നാണ് വിവരം.

ഇതിനിടെ ജാതി, മത ചിന്തകളുണര്‍ത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിപ്പു സുല്‍ത്താന്റെ പിന്‍മുറക്കാര്‍ അറിയിച്ചു.

കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്ക്ക് ടിപ്പു നേതൃത്വം നല്‍കിയെന്നും മലബാറിലെ സത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദപരമായ പ്രസ്താവന.

വരുന്ന നവംബര്‍ പത്തിനാണ് ടിപ്പുജയന്തി ആഘോഷം. മൈസൂര്‍ രാജാവായിരുന്ന ടിപ്പുരാജാവിന്റെ ജന്‍മദിനമാണ് ടിപ്പുജയന്തിയായി ആഘോഷിക്കുന്നത്. സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടുകൂടിയായിരുന്നു ഇതുവരെ ടിപ്പുജയന്തി ആഘോഷിച്ചു വന്നിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ ടിപ്പുജയന്തി ആഘോഷത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com