തോന്നുന്നിടത്ത് വെച്ച് പരീക്ഷിച്ചറിയേണ്ടതല്ല ദേശസ്‌നേഹം: കമല്‍ഹാസന്‍

ട്വിറ്ററിലൂടെയാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
തോന്നുന്നിടത്ത് വെച്ച് പരീക്ഷിച്ചറിയേണ്ടതല്ല ദേശസ്‌നേഹം: കമല്‍ഹാസന്‍

സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ പ്രതികരിച്ച് കമല്‍ഹാസന്‍. കാണുന്നിടങ്ങളിലെല്ലാം വച്ച് പരീക്ഷിച്ചു നോക്കേണ്ടതല്ല രാജ്യസ്‌നേഹമെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

'സിംഗപ്പൂരില്‍ എല്ലാ ദിവസവും അര്‍ധരാത്രി ദേശീയഗാനം കേള്‍പ്പിക്കുന്നുണ്ട്. അതുപോലെ ദൂരദര്‍ശനിലും ചെയ്യട്ടെ. അതല്ലാതെ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതോ, കണ്ടിടങ്ങളിലെല്ലാം വച്ച് പരീക്ഷിച്ച് നോക്കേണ്ടതോ അല്ല രാജ്യസ്‌നേഹം' കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമാതിയേറ്ററുകളില്‍ ദേശീയഗാനം പ്ലേ ചെയ്യണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി വിധി വന്നത്. ഈ വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് ദേശീയഗാനത്തെപ്പറ്റിയുള്ള വിധി പരിശോധിച്ച് പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജിയിന്മേലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ദേശീയഗാനമോ ദേശസ്‌നേഹമോ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അതിന്റെ പേരില്‍ നടക്കുന്ന മോരല്‍ പൊലീസിംഗ് അതിരു കടക്കുന്നുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പ്രസ്താവിച്ചിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയാണ് മുന്‍പ് വിവാദമായ വിധി പുറപ്പെടുവിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com