ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് ടിപ്പു വീരമൃത്യു വരിച്ചത്: രാഷ്ട്രപതി

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് ടിപ്പുസുല്‍ത്താന്‍ വീരമൃത്യു വരിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മൈസൂരിന്റെ പുരോഗതിക്കായി വഴിതെളിയിച്ച ഭരണാധികാരിയാണ് ടിപ്പുവെന്നും രാഷ്ട്രപതി
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് ടിപ്പു വീരമൃത്യു വരിച്ചത്: രാഷ്ട്രപതി

ബംഗളൂരു:ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് ടിപ്പുസുല്‍ത്താന്‍ വീരമൃത്യു വരിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മൈസൂരിന്റെ പുരോഗതിക്കായി വഴിതെളിയിച്ച ഭരണാധികാരിയും യുദ്ധത്തിനായി റോക്കറ്റ് ഉപയോഗിച്ച വ്യക്തിയായിരുന്നു ടിപ്പുസുല്‍ത്താനെന്നും രാഷ്ട്രപതി പറഞ്ഞു. വിധാന്‍ സഭയുടെ ഡയന്റ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത നിയമസഭ സമ്മേളനത്തിലാണ് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിനെപറ്റി  രാംനാഥ് കോവിന്ദിന്റെ പരാമര്‍ശം. 

കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം സംബന്ധിച്ച് വിവാദം തുടരുന്നതിനിടെയാണ്  രാഷ്ട്രപതിയുടെ പരാമര്‍ശം. വൈവിധ്യങ്ങളുടെ നാടായിരുന്നു കര്‍ണാടക. ജൈനബുദ്ധ സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന നാട്. കര്‍ണാടകയിലെ ശൃംഗേരിയിലാണ് ആദിശങ്കരാചാര്യര്‍ മഠം സ്ഥാപിച്ചത്. ഗുല്‍ബര്‍ഗയിലാണ് സൂഫി സംസ്‌ക്കാരം വളര്‍ച്ച നേടിയത്. ബസവാചാര്യയുടെ കീഴില്‍ ലിംഗായത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചത് ഇവിടെയായിരുന്നു എന്നും കോവിന്ദ് ചൂണ്ടിക്കാട്ടി

ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ടിപ്പു നൂറുകണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നുവെന്നും ക്രൂരനായ കൊലപാതകിയും നികൃഷ്
ടനായ മതഭ്രാന്തനും കൂട്ടബലാത്സംഗിയുമാണെന്നായിരുന്നു അനന്ത്കുമാറിന്റെ പരാമര്‍ശം.  ടിപ്പു ജയന്തി ആഘോഷങ്ങളെ മറ്റ് ബിജെപി എം.പി മാരും എതിര്‍ത്തിരുന്നു.

2015 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ടിപ്പു ജയന്തി സംഘടിപ്പിച്ചു വരുന്നത്. നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com