ലൈംഗിക പീഡകരായ അധ്യാപകരുടെ പേരുകള്‍ നിരത്തി അഭിഭാഷകയുടെ കുറിപ്പ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ നിരവധി പ്രധാനപ്പെട്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫേയ്‌സ്ബുക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു
ലൈംഗിക പീഡകരായ അധ്യാപകരുടെ പേരുകള്‍ നിരത്തി അഭിഭാഷകയുടെ കുറിപ്പ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അധ്യാപകരെ തുറന്നുകാട്ടി വനിത അഭിഭാഷകരുടെ ഫേയ്‌സ്ബുക് പോസ്റ്റ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ നിരവധി പ്രധാനപ്പെട്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫേയ്‌സ്ബുക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവര്‍ ഉള്‍പ്പടെ 58 പ്രൊഫസര്‍മാരുടെ പേരുകളാണ് വിദ്യാര്‍ത്ഥി പീഡകരുടെ പട്ടികയിലുള്ളത്. 

മാന്യന്‍മാരുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ഇത്തരക്കാരുടെ യഥാര്‍ത്ഥ മുഖം സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ കൂടുതല്‍ പേരെ ക്ഷണിച്ചുകൊണ്ടുള്ളതാണ് അഭിഭാഷകയുടെ പോസ്റ്റ. ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 12 പേരും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്‍പതു പേരുമാണ് പട്ടികയിലുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, എസ്ആര്‍എഫ്ടിഐ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം അധ്യാപകരുടേയും ജെഎന്‍യുവില്‍ നിന്ന് രണ്ട് പ്രൊഫസര്‍മാരുടേയും പേരുകളും പട്ടികയിലുണ്ട്. സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ നിന്നുള്ള ഒരാള്‍ പ്രധാന രാഷ്ട്രീയ സൈദ്ധാദ്ധികന്‍ കൂടിയാണ്. 

ഇവര്‍ കൂടാതെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്തിയിലെ സെന്റ് സേവ്യേഴ്‌സ് കോളെജ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്റ ക്രൂസ്, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹി, ഇഎഫ്എല്‍യു- ഹൈദരബാദ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള 31 അധ്യാപകരുടെ പേരുകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അഭിഭാഷകയായ റയ സര്‍കാറാണ് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ പേരുകള്‍ ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കുട്ടികളോട് മോശമായി പെരുമാറുന്നവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി മറ്റുള്ളവരേയും റയ സ്വാഗതം ചെയ്യുന്നുണ്ട്. പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ തന്നെ അറിയിച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. ഹോളിവുഡ് സംവിധായകന്‍ ഹാര്‍വെ വെയ്ന്‍സ്‌റ്റെയ്‌നിന് എതിരായ ലൈംഗീക ആരോപണം ഉന്നയിച്ച് പ്രമുഖ നടികള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതിന് പിന്തുടര്‍ച്ചയായാണ് റയ സര്‍ക്കാരിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com