താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു; എല്ലാം ശ്രീരാമന്റെ അത്ഭുതമെന്ന് അഖിലേഷിന്റെ പരിഹാസം

കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കാനുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരിക്കും ഒരു പക്ഷെ യോഗി താജ് മഹലിന്റെ കവാടത്തില്‍ ചൂലുമായി തൂത്തുവാരാനിറങ്ങിയതെന്നും അഖിലേഷ്
താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു; എല്ലാം ശ്രീരാമന്റെ അത്ഭുതമെന്ന് അഖിലേഷിന്റെ പരിഹാസം

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജമഹല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. യോഗിയുടെ സന്ദര്‍ശനം ഭഗവാന്‍ ശ്രീരാമന്റെ അത്ഭുതമാണെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. 

എങ്ങനെയാണ് കാലം മാറുന്നത്. മുഗള്‍ കാലഘട്ടത്തിലെ സ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു പറഞ്ഞവര്‍തന്നെ അതിന്റെ കവാടം വൃത്തിയാക്കുന്നു.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കാനുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരിക്കും ഒരു പക്ഷെ യോഗി താജ് മഹലിന്റെ കവാടത്തില്‍ ചൂലുമായി തൂത്തുവാരാനിറങ്ങിയതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 

താജ് മഹല്‍ ഇന്ത്യന്‍ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന ബി.ജെ.പി നേതാക്കളുടെ തുടര്‍ച്ചയായ പ്രസ്താവനകള്‍ക്കിടെയായിരുന്നു യോഗിയുടെ സന്ദര്‍ശനം. താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. താജ്മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പ് യോഗി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടം വൃത്തിയാക്കിയിരുന്നു. എന്നാല്‍ യോഗി താജ്മഹലും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുടെ മനസ് വൃത്തിയാക്കണമെന്നായിരുന്നു എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com