ബിജെപിയില്‍ ചേരാന് ഒരു കോടി വാഗ്ദാനം; ഓഡിയോ ക്ലിപ്പുമായി നരേന്ദ്ര പട്ടേല്‍

പാര്‍ട്ടിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്ത ഓഡിയോ ക്ലിപ്പുമായി നരേന്ദ്ര പട്ടേല്‍ - പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ബിജെപി പണം നല്‍കുമെന്ന വരുണ്‍പട്ടേലിന്റെ ടെലഫോണ്‍ സംഭാഷണമാണ് പട്ടേല്‍ പുറത്ത് വിട്ടത്‌ 
ബിജെപിയില്‍ ചേരാന് ഒരു കോടി വാഗ്ദാനം; ഓഡിയോ ക്ലിപ്പുമായി നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: പാര്‍ട്ടിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി നരേന്ദ്ര പട്ടേല്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ബിജെപി പണം നല്‍കുമെന്ന വരുണ്‍പട്ടേലിന്റെ ടെലഫോണ്‍ സംഭാഷണമാണ് പട്ടേല്‍ പുറത്ത് വിട്ടത്. ഇരുവരും ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായികളായിരുന്നു ഇരുവരും. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണം സജീവമായിരിക്ക കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി നരേന്ദ്ര പട്ടേല്‍ രംഗത്ത് വന്നിരുന്നു. തനിക്ക് ലഭിച്ച പത്തുലക്ഷം രൂപ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പട്ടേലിന്റെ വാര്‍ത്താ സമ്മേളനം വരുണാണ് ഒരു കോടിയുടെ കച്ചവടം ഉറപ്പിച്ചതെന്നും ആദ്യഗഡു ഏല്‍പ്പിച്ചതെന്നുമാണു നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍. ബാക്കി 90 ലക്ഷം തിങ്കളാഴ്ച തരുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍, റിസര്‍വ് ബാങ്ക് മുഴുവന്‍ തീറെഴുതിത്തന്നാലും തന്നെ വിലയ്‌ക്കെടുക്കാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം നരേന്ദ്ര പട്ടേലിന്റെ ആരോപണം രാഷ്ട്രീയ നാടകമാണെന്നു ബിജെപി വക്താവു ഭരത് പാണ്ഡ്യ തിരിച്ചടിച്ചു. നരേന്ദ്ര പ്രദര്‍ശിപ്പിച്ച 10 ലക്ഷം രൂപയുടെ ഉറവിടം അന്വേഷിക്കണമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു അതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ്പുമായി നരേന്ദ്ര പട്ടേല്‍ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com