ആള്‍ദൈവത്തിന്റെ അശ്ലീല വീഡിയോ പുറത്ത്; പ്രതിഷേധവുമായി ജനം; സ്വാമി ഒളിവില്‍

പൊലീസെത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് സ്വാമി ഒളിവിലാണ്
ആള്‍ദൈവത്തിന്റെ അശ്ലീല വീഡിയോ പുറത്ത്; പ്രതിഷേധവുമായി ജനം; സ്വാമി ഒളിവില്‍

ബെംഗളൂരു; യെലഹങ്ക ജംഗമ്മ മഠത്തിലെ സ്വാമിയും സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോദൃശ്യം പുറത്തായി. നഞ്ചേശ്വര്‍ സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ദയാനന്ദയാണ് വീഡിയോയില്‍ ഉള്ളത്. ഒരു സ്വകാര്യചാനലാണ് ദൃശ്യം പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ മഠത്തിനു മുന്നില്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. 

പൊലീസെത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് സ്വാമി ഒളിവിലാണ്. അതിനിടെ, വിവരമറിഞ്ഞ് സ്വാമി ദയാനന്ദയ്ക്ക് പിന്തുണയുമായി എത്തിയ ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജനെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം ചൊരിഞ്ഞതോടെ സ്വാമി സ്ഥലം വിട്ടു. 

മഠത്തിലെ തന്നെ ഒരു മുറിയില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീ ഒരു സിനിമ നടിയാണെന്നും സംശയമുണ്ട്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി. ഗിരീഷ് പറഞ്ഞു. വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com