പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്
പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എം.കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജിനും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

2016 ജൂലൈയിലാണ് ഗണതി മരിച്ചത്. കൊടകിലെ ലോഡ്ജ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഗണപതിയെ കണ്ടെത്തിയത്. അഴിമതിയും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കുന്നതിന്റെയും ചുമതലയുണ്ടായിരുന്ന ഗണപതി മരണത്തിന് തൊട്ടു മുമ്പ് സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രിയും നിലവിലെ നഗര വികസന മന്ത്രിയുമായ കെ.ജെ. ജോര്‍ജും രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. 

സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് മൂവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ കുടുംബം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ പുരോഗതി സിബിഐ കോടതിയെ അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com