രണ്ടുതോണിയില്‍ കാല്‍ വെക്കാനാവില്ല; സഖ്യം തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ശിവസേന: ദേവന്ദ്ര ഫട്‌നാവിസ്

സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് ഫ്ട്‌നാവിസ് - ശിവസേന ബിജെപിയുടെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കുകയാണ് - ഓരേസമയം രണ്ട് തോണിയില്‍   കാല്‍വെക്കാനാവില്ല
രണ്ടുതോണിയില്‍ കാല്‍ വെക്കാനാവില്ല; സഖ്യം തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ശിവസേന: ദേവന്ദ്ര ഫട്‌നാവിസ്

മുംബൈ: മോദി തരംഗം മങ്ങിയെന്ന് ശിവസേന എംപിയുടെ അഭിപ്രായത്തിന് പിന്നാലെ ബിജെപിയുമായുള്ള സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫ്ട്‌നാവിസ്. 

ശിവസേന ബിജെപിയുടെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കുകയാണ്. ഓരേസമയം രണ്ട് തോണിയില്‍ കാല്‍ വെക്കുന്ന നിലപാടാണ് ശിവസേന തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സഖ്യം തുടരണോ എന്ന കാര്യത്തില് തീരുമാനമെടുക്കേണ്ടത് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയാണ്. മറ്റു ചില നേതാക്കള്‍ തങ്ങളാണ് നേതാക്കള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഫട്‌നാവിസ് പറഞ്ഞു

ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു രാജ്യം ഭരിക്കാന്‍ ഏറെ യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്ത് മോദി തരംഗത്തിന് മങ്ങലേറ്റെന്നും ശിവസേന എംപി സജ്ഞയ് റാവത്ത് പറഞ്ഞത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറ് രാഹുല്‍ ഗാന്ധിമാര്‍ വന്നാലും ഒറ്റമോദി മതിയെന്നായിരുന്നു സജ്ഞയ് റാവത്ത് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ശിവസേന സഖ്യം ഒഴിവാക്കിയാലും സര്‍ക്കാരിന് മുന്നോട്ട് പോകാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com