ഷെറിനെ ദത്തുനല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ മേനകഗാന്ധിയോട് ആവശ്യപ്പെട്ട്സുഷമാ സ്വരാജ്

ദത്തെടുക്കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ  
ഷെറിനെ ദത്തുനല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ മേനകഗാന്ധിയോട് ആവശ്യപ്പെട്ട്സുഷമാ സ്വരാജ്

ന്യൂഡല്‍ഹി : യുഎസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശം. വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാ ഗാന്ധിയോടാണ് ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ സുഷമ അഭ്യര്‍ഥിച്ചത്. ട്വിറ്ററിലൂടെ സുഷമ സ്വരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തേക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കും. ദത്തെടുക്കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ അറിയിച്ചു. അതേസമയം, ഷെറിന്‍ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി യുഎസ് സെന്‍ട്രല്‍ അതോറിറ്റി ഫോര്‍ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. 

2014 ജൂലൈ 14ന് ബീഹാറിലെ ഗയയിലാണ് ഷെറിന്റെ ജനനം. നളന്ദ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നാണ് വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുഞ്ഞിനെ ദത്തെടുക്കുന്നത്. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വെസ്‌ലി മാത്യൂസ് യുഎസില്‍ പൊലീസ് കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com