ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല: സുപ്രീം കോടതി

കുഞ്ഞിനെ വേണോ വേണ്ടയോ എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്, അതിനുള്ള അവകാശം അവര്‍ക്കുണ്ട്. ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള ഉപകരണമല്ല സ്ത്രീശരീരമെന്നും കോടതി
ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് അനുസരിച്ച് സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്

തന്റെ അനുമതിയില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുന്ന ഭാര്യയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തല്‍. ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കോടതി വിധി അംഗീകരിച്ചു.

പരാതിക്കാരിയായ ഭാര്യയുടം ഭര്‍ത്താവും ഏറെ നാളായി പിരിഞ്ഞാണ് താസിച്ചിരുന്നത്. ഭര്‍ത്താവുമായി യോജിപ്പില്ലാത്ത ഭാര്യ തന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ചണ്ഡിഗഡിലെ ലോക് അദാലത്ത് ദമ്പതിമാരെ പാനിപ്പത്തിലുള്ള വീട്ടില്‍ ഒരുമിച്ച് കഴിയാന്‍ പ്രേരിപ്പിക്കുകയും ഇവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് ഭാര്യ വീണ്ടും ഗര്‍ഭിണിയായി. ഇതിനിടെ ഇവര്‍ തമ്മിലുള്ള പ്രശ്‌നം തുടരുകയും സത്രീ ഗര്‍ഭം അലിസിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഗര്‍ഭം അലസിപ്പിച്ചു. ഇതിന് നഷ്ടപരിഹാരമായാണ് ഇയാള്‍ 30 ല്ക്ഷം ആവശ്യപ്പെട്ടത്

ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചാബ്ഹരിയാണ ഹൈക്കോടതിയെ ഇയാള്‍ നേരത്തെ സമീപിച്ചിരുന്നു. വിവാഹശേഷം പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് സ്ത്രീ തയ്യാറായാല്‍ അതിന്റെ ഗര്‍ഭധാരണത്തിന് അവള്‍ സന്നദ്ധയാണ് എന്നല്ലെന്ന് പരാതി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു.

ഭാര്യയും ഭര്‍ത്താവും പിണങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണെന്നും നിയമപരമായി നോക്കി കാണുമ്പോള്‍ ഗര്‍ഭം ഒഴിവാക്കാന്‍ ഭര്‍ത്താവിന്റെ ആവശ്യമോ സമ്മതമോ വേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മാനസിക പ്രശ്‌നമുള്ള സ്ത്രീക്കുപോലും ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിലയിരുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com