ഗുജറാത്ത് പ്രചാരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ ചൈനീസ് ഉത്പന്നങ്ങളുമായി ബിജെപി; വിരോധം പ്രസംഗത്തില്‍ മാത്രം 

രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് സംഘ് പരിവര്‍ സംഘടനകള്‍ ആവശ്യപ്പെടു്‌മ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചൈനീസ് ഉത്പന്നങ്ങള്‍
ഗുജറാത്ത് പ്രചാരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ ചൈനീസ് ഉത്പന്നങ്ങളുമായി ബിജെപി; വിരോധം പ്രസംഗത്തില്‍ മാത്രം 

അഹമ്മദാബാദ്: രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് സംഘ് പരിവര്‍ സംഘടനകള്‍ ആവശ്യപ്പെടു്‌മ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചൈനീസ് ഉത്പന്നങ്ങള്‍ ആണെന്ന് ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയായി 94 ല്കഷം രൂപയുടെ സാധനങ്ങളാണ് പ്രചാരണത്തിന്റെ അദ്യഘട്ടങ്ങളില്‍ എത്തിയിട്ടുള്ളത്. ഇതിന്റെ രസീത് ഉള്‍പ്പെടെ നിരത്തിയാണ് വാര്‍ത്ത പുറത്തുവന്നത്. 

സ്റ്റിക്കറുകള്‍, തൊപ്പി, ബലൂണ്‍, കീചെയിനുകള്‍ അടക്കമുള്ള വസ്തുക്കളാണ് ചൈനയില്‍ നിന്നും കൊണ്ടു വന്നവയില്‍പെടുന്നത്. അഹമ്മദാബാദിലെ ഷാര്‍പ് ലൈന്‍ പ്രിന്റിംഗ് എന്ന കമ്പനിയാണ് പ്രധാനമായും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയത് കൊടുത്തത്. ചെനയിലെ യിവു നഗരത്തിലുള്ള യിവു ജിയുറുന്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് കമ്പനിയാണ് വില്‍പനക്കാര്‍. 

ബിജെപി ഒരു റാലി സംഘടിപ്പിക്കുകയാണെങ്കില്‍ ബലൂണും തൊപ്പിയും സ്റ്റിക്കറുകളുമടക്കമുള്ളവ ഞങ്ങള്‍ അവര്‍ക്ക് എത്തിച്ചു നല്‍കാറുണ്ട്. വിവിധ തരത്തിലുള്ള മെറ്റീരിയലുകളാണ് അവര്‍ ആവശ്യപ്പെടാറുള്ളത്. അവര്‍ പറയുന്നതെല്ലാം കൊടുക്കാറുണ്ടെന്നും  ഷാര്‍പ്‌ലൈന്‍ കമ്പനി പ്രൊപറേറ്റര്‍ സപന്‍ പട്ടേല്‍ പറയുന്നു.തങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍  ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും പട്ടേല്‍ പറയുന്നു. അതേ സമയം ബി.ജെ.പിക്ക് നല്‍കിയ മെറ്റീരിയലുകള്‍ ചൈനയില്‍ നിന്നാണോ എന്ന ചോദ്യത്തിന് 'തിങ്കളാഴ്ച വന്നു സംസാരിക്കൂ, ഇപ്പോള്‍ സമയമില്ല' എന്നായിരുന്നു പട്ടേലിന്റെ മറുപടി

എന്നാല്‍ ബി.ജെ.പിക്കായുള്ള മെറ്റീരിയലുകള്‍ വിതരണം ചെയ്യുമ്പോള്‍ അത് ചൈനയില്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോയെന്ന് പരിശോധിക്കാറില്ലെന്നും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ നിര്‍മ്മിക്കുന്നതാണ് ഉപയോഗിക്കുന്നതെന്നും പുറത്തുനിന്ന് വാങ്ങാറില്ലെന്നുമാണ് ബിജെപി പ്രചാരണവിഭാഗം ചെയര്‍ പേഴ്‌സണ്‍ പറയുന്നത്. സെപ്റ്റംബറില്‍ ദല്‍ഹിയില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ എന്‍ട്രിപാസ് ചൈനീസ് നിര്‍മിതമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com