രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ആരുടെ നിയന്ത്രണത്തില്‍? രാഹുല്‍ തന്നെ തുറന്നു പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2017 02:15 PM  |  

Last Updated: 29th October 2017 02:19 PM  |   A+A-   |  

634693-rahul-gandhi-zee

കഴിഞ്ഞ കുറേ ദിവസങ്ങളായി ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയാണ് തിളങ്ങി നില്‍ക്കുന്നത്. പെട്ടെന്ന് ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതിനെതിരെ പല ആരോപണങ്ങളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ നേരെ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ഒരു ചോദ്യമാണ് ആരാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ നിയന്ത്രിക്കുന്നത് എന്ന്. 

അതിന് രാഹുല്‍ ഇപ്പോള്‍ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ 
തന്നെ മറുപടി പറയുന്നു. വളര്‍ത്തുനായയുടെ ചില അഭ്യാസങ്ങള്‍ വീഡിയോയിലാക്കിയാണ് രാഹുല്‍ തന്റെ അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യുകയാണെന്ന് വ്യക്തമാക്കിയത്. 

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ റീട്വീറ്റുകളായിരുന്നു രാഹുലിന് ട്വിറ്ററില്‍ ലഭിച്ചിരുന്നത്. ഇത് കൃത്രിമം ആവാനാണ് സാധ്യത എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.